ജനങ്ങള്‍ രാജാക്കന്മാരാണ്, ഞാന്‍ അവരുടെ ‘ദളപതി’; വിജയ്

വിജയ് ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യം തമിഴ്നാട്ടില്‍ പരക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇരുവരും വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് വിജയ്. ‘ലിയോ’ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് വിജയുടെ പ്രതികരണം.

‘ഒരേയൊരു ‘പുരട്ചി തലൈവര്‍’, ഒരേയൊരു ‘പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍’, ഒരേയൊരു ‘ഉലകനായകന്‍’, ഒരേയൊരു ‘സൂപ്പര്‍സ്റ്റാര്‍’, ഒരേയൊരു ‘തല’… ജനങ്ങള്‍ രാജാക്കന്മാരാണ്, ഞാന്‍ അവരുടെ ‘ദളപതി’യാണ്,’ എന്നായിരുന്നു വിജയ്യുടെ വാക്കുകള്‍. ഒരു സ്രഷ്ടാവിന്റെ ഭാവനയുടെ ഉല്‍പന്നമെന്ന നിലയില്‍ ലോകമെമ്ബാടും സിനിമയെ കാണുന്നത് അങ്ങനെയാണ്. ഇതിലെ പോസിറ്റീവുകള്‍ മാത്രം എടുക്കുക, നെഗറ്റീവുകള്‍ ഉപേക്ഷിക്കുക.

എളുപ്പമുള്ളത് നേടുന്നവനല്ല യാഥാര്‍ത്ഥ നായകന്‍. വലിയ ലക്ഷ്യങ്ങള്‍ ഉള്ളവനാണ് യഥാര്‍ത്ഥ നായകന്‍ എന്നാണ് വിജയ് പറഞ്ഞത്.സിനിമയെ ഒരു വിനോദ മാധ്യമായി മാത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഫാന്‍ഫൈറ്റുകളില്‍ ഏര്‍പ്പെടരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വിജയ് മറുപടി പറഞ്ഞു. 2026നെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന അവതാരകരുടെ ചോദ്യത്തിന് ‘കപ്പ് മുഖ്യം ബിഗിലേ’ എന്ന സിനിമ ഡയലോഗ് ആയിരുന്നു വിജയ്ടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *