കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചു

കണ്ണൂര്‍: കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐ.എല്‍. സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ലഭ്യമാകും. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ച ഐ.എല്‍. സി ക്ലിനിക്കിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ഒത്തുചേരല്‍ പരിപാടിയോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കരള്‍ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരെ സംബന്ധിച്ചിടത്തോളം സ്വന്തം നാട്ടില്‍ തന്നെ ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കുക എന്നത് ഏറെ പ്രയോജനപ്രദമായ കാര്യമാണെന്നും ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റിന്റെ സേവനം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച കരള്‍ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍ ജില്ലയിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ കര്‍ശമാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി ചികിസാ സഹായം നല്‍കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായം ചെയ്യുക. ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റിന്റെ സേവനം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് ആരോഗ്യ മേഖലയില്‍ ആസ്റ്ററിന്റെ മറ്റൊരു നാഴികക്കല്ലാണെന്നും ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഐ.എല്‍. സി യൂണിറ്റിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. എല്ലാ വ്യാഴാഴ്ചകളിലാണ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലറി രോഗങ്ങള്‍ക്കും ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും ഉള്‍പ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഉള്‍പ്പെടെ ലഭിക്കും. ഇതിന് പുറമേ ഗ്യാസ്‌ട്രോ മെഡിസിന്‍, ഗ്യാസ്‌ട്രോ സര്‍ജറി, ലിവര്‍ കെയര്‍ എന്നിവ ഉള്‍പ്പെടെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേ കൂടുതല്‍ വിദഗ്ധ വിഭാഗങ്ങളിലേ സേവനങ്ങള്‍ കൂടി ഭാവിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തുടര്‍ ചികിത്സ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.
ഐ.എല്‍.സി ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനുമായി 9072756558, 8111998185 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

ചടങ്ങില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. കെ.എം സൂരജ്, ഗ്യാസ്‌ട്രോ സയന്‍സസ് ആന്റ് ഐ.എല്‍.സി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി. ജാവേദ്, കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ഷിബുമോന്‍ എം മാധവന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ജി.ഐ എച്ച്.പി.ബി സര്‍ജറി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡാനി ജോയ്, ഹെപ്പാറ്റോ പാന്‍ക്രിയാറ്റിക് ബൈലറി ആന്‍ഡ് അബ്ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാനസപ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, ഹെപ്പറ്റോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *