എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ പിടിയില്‍

കൂറ്റനാട്: തൃത്താല മേഖലയില്‍ എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖി(32)നെയാണ് പിടികൂടിയത്. വീട്ടിനുള്ളില്‍ കളിപ്പാട്ടങ്ങളിലായാണ് 300 ഗ്രാം എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. ഇവ തൂക്കി നല്‍കാനുള്ള ത്രാസും ഉപയോഗിക്കാനുള്ള ഹുക്കയും കണ്ടെടുത്തു. കൂടാതെ, നാലരലക്ഷത്തിന്റെ റിയാലും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

മേഖലയില്‍ മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചവടക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തൃത്താല മേഖലയില്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംബന്ധിച്ച് എക്‌സൈസ് വകുപ്പും പ്രത്യേക നിരീക്ഷണം നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *