പാലക്കുന്ന് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി സ്റ്റാറ്റിയുട്ടറി സമ്പ്രദായം നടപ്പാക്കണമെന്ന് കേരള സ്റ്റേററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌ക്കരണ, ക്ഷാമബത്ത കുടിശ്ശിഖകള്‍ അനുവദിക്കാനും മുതിര്‍ന്ന പൗരന്മാരുടെ റയില്‍വേ യാത്രാ ഇളവും കോട്ടിക്കുളം റയില്‍വേ റിസര്‍വേഷന്‍ സൗകര്യം പുനരാരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു.
പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാലന്‍ ഉളിയക്കാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വി. പ്രമോദ്, ജോയിന്റ് സെക്രട്ടറിമാരായ കെ. കുഞ്ഞിരാമന്‍, സി. ലീലാവതി, വൈസ് പ്രസിഡന്റുമാരായ പി. പി. കൃഷ്ണന്‍, എം. ശേഖരന്‍ നായര്‍, ട്രഷറര്‍ പി. മോഹനന്‍, യൂണിറ്റ് ചാര്‍ജ് എന്‍. അച്യുതന്‍, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.