വോട്ടര്‍പട്ടിക പരിഷ്‌കരണം മത രാഷ്ട്രീയസ്പര്‍ദ്ധ വളര്‍ത്തുന്ന പരാതികള്‍ നല്‍കരുത്: ജില്ലാ കളക്ടര്‍

ബോധപൂര്‍വ്വം ഇരട്ട അപേക്ഷ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി അപേക്ഷ നല്‍കുമ്പോള്‍ രാഷ്ട്രീയ മത സ്പര്‍ധ വരുത്തുന്ന രീതിയില്‍ പരാതികള്‍ നല്‍കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ‘തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിയമപരമായും കുറ്റമറ്റ രീതിയിലും സുതാര്യമായും ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഈ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം. ഇതുവരെ ലഭിച്ച പരാതികളിലും കൂട്ടിച്ചേര്‍ക്കല്‍ അപേക്ഷകളിലും ഉള്ള നടപടികള്‍ ഫെബ്രുവരി 14ന് പൂര്‍ത്തിയാകും. വിവിധ മണ്ഡലങ്ങളില്‍ ഇരട്ട അപേക്ഷകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരട്ട അപേക്ഷകള്‍ കണ്ടെത്തിയാല്‍ ശരിയായ അപേക്ഷ സ്വീകരിക്കും. എന്നാല്‍ ഒരേ വോട്ടറുടെ വീണ്ടും ലഭിച്ച അപേക്ഷ തള്ളിക്കളയും.രണ്ടുതവണ അപേക്ഷ നല്‍കിയത് ബോധപൂര്‍വ്വം ആണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷന്‍ 31 പ്രകാരം അത് കുറ്റകൃത്യമാണ്. ഇരട്ടിപ്പ് കണ്ടെത്തിയാല്‍ ഫോം ഏഴ് ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാമെന്ന് കളക്ടര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിന് എല്ലാവരുടെയും പൂര്‍ണമായ സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ജില്ലയില്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ഇതര സംസ്ഥാനങ്ങളില്‍ വോട്ടുള്ളവര്‍ക്ക് ഇവിടെയും വോട്ടര്‍ പട്ടികയില്‍ പേരുള്ളത് പരിശോധിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകക്ഷി പ്രതിനിധി കളുടെ അഭിപ്രായം അറിയുന്നതിന് എല്ലാ വെള്ളിയാഴ്ചകളിലും ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേരുമെന്ന് കലക്ടര്‍ പറഞ്ഞു.ഫെബ്രുവരി 22ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും ഇത് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ലഭ്യമാക്കും തുടര്‍ന്നും അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടാകും എന്നും കളക്ടര്‍ അറിയിച്ചു.യോഗത്തില്‍രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹാരിസ്ചൂരി ടി.എം.എ കരീം, മാമുനി വിജയന്‍, പി.വേലായുധന്‍,എന്നിവര്‍ സംസാരിച്ചു. നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ ആര്‍ ഡി ഒ ബിനു ജോസഫ് ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജേഷ് ,വി.പി രഘുമണി, എം. റമീസ് രാജ,കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കെ.ബാലഗോപാലന്‍, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *