കുട്ടികളുടെ നിയമലംഘനത്തിന് രക്ഷിതാക്കളും വാഹന ഉടമകളും കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുംകൗമാരത്തിലെ ഡ്രൈവിങ് സാഹസങ്ങളും കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കളുടെ അശ്രദ്ധയും ഭാവിയിലെ ലൈസന്‍സ് സ്വപ്നം വര്‍ഷങ്ങളോളം വൈകിപ്പിച്ചേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിയമവിരുദ്ധമായി വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസന്‍സിനോ ലേണേഴ്സ് ലൈസന്‍സിനോ അര്‍ഹതയുണ്ടാകില്ല. കുട്ടികളുടെ നിയമലംഘനത്തിന് രക്ഷിതാക്കളും വാഹന ഉടമകളും കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.
മോട്ടോര്‍ വാഹന നിയമത്തിലെ 199-എ വകുപ്പ് പ്രകാരമാണ് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴ ലഭിക്കും. കൂടാതെ, കുട്ടിക്ക് വാഹനം നല്‍കിയ രക്ഷിതാവിനോ വാഹന ഉടമയ്‌ക്കോ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് (12 മാസം) റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാനാണ് ബാല ഡ്രൈവിങ്ങിനെതിരായ ശിക്ഷാനടപടികള്‍ കടുപ്പിച്ചത്. കുട്ടികള്‍ക്കെതിരായ തുടര്‍നടപടികള്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും. കുറ്റത്തിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ചാണ് ഇത്തരം കേസുകളില്‍ നടപടിയെടുക്കുക.