രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ഫെബ്രുവരി 6 മുതല്‍ നടന്നു വരുന്ന ശിവരാത്രി ആറാട്ട് മഹോത്സവം ഇന്ന് സമാപിക്കും.
രാവിലെ 11 മണിക്ക് സംഗീത കച്ചേരി,12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം, വൈകുന്നോം 5 മണിക്ക് ആറാട്ട് ബലി , ആറാട്ട് എഴുന്ന ള്ളത്ത് ,ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് 9.30 ന് വസന്ത മണ്ഡപത്തില്‍ വെച്ച് പൂജ തുടര്‍ന്ന് നൃത്തോത്സവം,രാത്രി 11.30 ന് കൊടിയിറക്കം, ആറാട്ട് കലശാഭിക്ഷേകം, മഹാപൂജ, ശ്രീ ഭൂതബലി , ദീപാരാധന, നിറമാല , അത്താഴപൂജ.