പാലക്കുന്ന് : ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ച് വിരമിച്ച മലാംകുന്ന് ശ്രേയസ്സില്‍ കെ. ജി. അച്യുതനെ പാലക്കുന്ന് ലയണ്‍സ് ക്ലബ് അധ്യാപക ദിനത്തില്‍ ആദരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ സജീവ സാനിധ്യമായിരുന്ന അദ്ദേഹം ബി ആര്‍ സി പരിശീലകനായും സാക്ഷര കേരളം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ആയും സേവനമനുഷ്ഠിച്ചു. ലയണ്‍സ് പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷതവഹിച്ചു.