പാലക്കുന്ന് : ജില്ലാ പുരുഷ വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പില്‍ 41 പോയിന്റ് നേടികൊണ്ട് മാക്‌സ് ഫിറ്റ് കള്ളാര്‍ ഓവര്‍ ഓള്‍ കിരീടം നേടി. പ്യുയര്‍ പെര്‍ഫോമന്‍സ് കാസറകോട്, സെന്റ് പയസ്സ് കോളേജ് രാജപുരം ടീമുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.പുരുഷ വിഭാഗം ബെസ്റ്റ് ലിഫ്റ്റര്‍ ആയി കാസറകോട് പ്യുയര്‍ പെര്‍ഫോമന്‍സ്സിലെ മദനന്ദ റാവും വനിതാ വിഭാഗത്തില്‍ കുറ്റിക്കോല്‍ റീ ഷേപ്പ് ഫിറ്റ്‌നസ് സ്റ്റുഡിയോയിലെ സഞ്ചനയും തെരഞ്ഞെടുത്തു. ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍ഷിപ്പ് വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് മാങ്ങാട് അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. രഘുനാഥ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, മദനന്ദ റാവു, കെ. എസ്. സുരേഷ് കുമാര്‍. ഉദയ കുമാര്‍ പാലക്കുന്ന്, രൂപേഷ് നീലേശ്വരം, പ്രജോഷ് ഉദുമ, മുരളി കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1 തീയതികളില്‍ തൃശൂര്‍ വി. കെ. എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന വൈയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീം തെരഞ്ഞെടുപ്പും നടന്നു.