പാലക്കുന്ന്: കാപ്പില്‍, കൊവ്വല്‍, കൊപ്പല്‍, ഉദുമ പടിഞ്ഞാര്‍, ജന്മ തീരദേശ വാസികള്‍ അനുഭവിക്കുന്ന കടലാക്രമണ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതി പൊതുയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ. വി. സൈജു അധ്യക്ഷത വഹിച്ചു. ക്ഷേത്ര മുഖ്യ കര്‍മി സുനീഷ് പൂജാരി, ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, ട്രഷറര്‍ പി.വി. ചിത്രഭാനു, മുരളി കാശി, പി. വി. സുഹേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: സി. കെ. കണ്ണന്‍ (പ്രസിഡന്റ് ), ഗംഗാധരന്‍ പള്ളം, സായിനാഥ് കുമാര്‍(വൈസ് പ്രസിഡന്റ് ), പി.വി. സുഹേഷ്(സെക്രട്ടറി), എ.കെ. മഹേഷ്, പി. വി. ചിത്രേഷ് (ജോ. സെക്രട്ടറി), മുരളി കാശി (ട്രഷറര്‍ ).