രാജപുരം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വികസിപ്പിച്ചെടുത്ത പബ്ലിക് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ പുസ്തക വിതരണം ആരംഭിച്ചു. വായനശാലയിലുള്ള 5324 പുസ്തകങ്ങളും, മെമ്പര്‍മാരെയും പബ്ലിക് സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയാണ് വിതരണത്തിന് സജ്ജമാക്കിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ വഴിയുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദിലീപ് കുമാര്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് പി എ പുരുഷോത്തമന്‍ അധ്യക്ഷനായി. ബെന്നി തോമസ്, പി കെ മുഹമ്മദ്, കെ നളിനാഷന്‍, ഇ രാജി , ബിജു തോമസ്, കെ സന്തോഷ് കുമാര്‍, ജയമണി ബാലകൃഷ്ണന്‍, സി കെ അജീഷ്, അഭിജിത്ത് നളിനാഷന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും,
അഗസ്ത്യന്‍ കെ മാത്യു നന്ദിയും പറഞ്ഞു.