ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

പാണത്തൂര്‍ : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പാണത്തൂരില്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി വൈസ് പ്രസിസന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. പനത്തടി മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ ജെ ജെയിംസ്, എ കെ ദിവാകരന്‍, ജോണി തോലംപുഴ, എസ് മധുസൂദനന്‍, സുപ്രിയ അജിത്ത്,എന്‍ വിന്‍സെന്റ്,എം എം തോമസ്, രാജീവ് തോമസ്, പി സി അജീഷ് കുമാര്‍ ,പി ആര്‍ സന്ധ്യ, , രജിത രാജന്‍,പി എം ബാബു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *