മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

രാജപുരം: മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി കള്ളാറില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരഗാന്ധിയുടെ അനുസ്മരണ യോഗവും പുഷ്പ്പാര്‍ച്ചനയും മണ്ഡലം കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ,കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, യൂത്ത് കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് അശ്വിന്‍ പൂടംകല്ല് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രേമ കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ദേവി ആടകം നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷന് മുന്നോടിയായി കള്ളാര്‍ ടൗണില്‍ റാലിയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *