പനത്തടി : കേരളത്തിലെ അറിയപ്പെടുന്ന ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ അപകട ഭീഷണിയില്‍. വിദൂര ദേശങ്ങളില്‍ നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ ഭൂരിഭാഗവും ആശ്രയിക്കുന്ന പനത്തടി – റാണിപുരം റോഡിന്റെ ഇരുവശങ്ങളും കാടുകള്‍ വളര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സന്നദ്ധ സംഘടനകളും, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവര്‍ഷവും കാട് വെട്ടിത്തെളിച്ച് യാത്രാസൗകര്യം ഒരുക്കാറുണ്ടെങ്കിലും ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
നിരവധി വളവുകളും, വീതി കുറഞ്ഞതുമായ റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് വീതി കൂട്ടി അപകട സാധ്യത ഒഴിവാക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യോഗം മണ്ഡലം ചെയര്‍മാന്‍ ബാബു പി എം ഉദ്ഘാടനം ചെയ്തു. മുന്‍ മണ്ഡലം ഭാരവാഹികളായ എം. ജയകുമാര്‍, രാജീവ് തോമസ്, വിനോദ് ഫിലിപ്പ്, വിസി ദേവസ്യ,സതീഷ് കുമാര്‍ ഗാന്ധിപുരം,,ജോസ് കാക്കി, റ്റിജോ തോമസ്, ജിനിഷ സന്തോഷ്, ബ്ലോക്ക് ചെയര്‍മാന്‍ വിനോദ് കുമാര്‍ മുന്തന്റെമൂല തുടങ്ങിയവര്‍ സംസാരിച്ചു.