രാജപുരം: ഗവ.ഹൈസ്‌കൂള്‍ ചാമുണ്ടിക്കുന്ന് സമഗ്ര ശിക്ഷ കേരളം ഹൊസ്ദുര്‍ഗ് ബി ആര്‍ സി ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി രക്ഷകര്‍തൃ ശാക്തീകരണ പരിപാടിയായ ‘സ്‌നേഹ മധുരം’ പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എസ് പ്രീതി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ.സുഹാസ് അധ്യക്ഷനായി.ഹൊസ്ദുര്‍ഗ് ബി പി സി കെ.വി രാജേഷ് മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയര്‍മാന്‍ പി.ദിലീപ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി സിന്ധു മോള്‍ അഴകത്ത്,എം.പി.ടി.എ പ്രസിഡന്റ് സിന്ധു ബാബു എന്നിവര്‍ പ്രസംഗിച്ചു. സനല്‍ മാസ്റ്റര്‍, സുജി ടീച്ചര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ചടങ്ങിന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.അശോകന്‍ സ്വാഗതവും, ആനന്ദ ബിന്ദു നന്ദിയും പറഞ്ഞു.