ഓള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം പുരുഷോത്തമന്‍ പെരിയയുടെ അധ്യക്ഷതയില്‍ പാലക്കുന്ന് ബേക്കല്‍ പാലസ് ഹോട്ടലില്‍ നടന്നു. സംസ്ഥാന കോഡിനേറ്റര്‍ നജാത് തൃശൂര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന ചര്‍ച്ച സംസ്ഥാന കോഡിനേറ്റര്‍ പ്രദീപ് തിരുവനന്തപുരം നിയന്ത്രിച്ചു. എ കെ പി ഡി എ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എസ് കെ പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. അഷറഫ് മാലക്കല്ല് സ്വാഗതവും കെ.എച്ച് അമീര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി രൂപീകരണം നടന്നു. ഭാരവാഹികള്‍: പുരുഷോത്തമന്‍ പെരിയ (പ്രസിഡന്റ്), അഷ്‌റഫ് മാലക്കല്ല് (ജനറല്‍ സെക്രട്ടറി), അമീര്‍ കെ എച്ച് കാസര്‍ഗോഡ്(ട്രഷറര്‍). ബഷീര്‍ കാഞ്ഞങ്ങാട്,റഫീഖ് നീലേശ്വരം, ഇര്‍ഷാദ് ബി.എം ചട്ടഞ്ചാല്‍(വൈസ് പ്രസിഡന്റ് മാര്‍).ഷമീര്‍ സി പി കാഞ്ഞങ്ങാട്, ഷഫീഖ് കാഞ്ഞങ്ങാട്, നാരായണന്‍ ബേക്കല്‍ (സെക്രട്ടറിമാര്‍) .