രാജപുരം :ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് റാണിപുരത്ത് മഴയാത്ര സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി വി സുഗുണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, സെക്രട്ടറി ഡി വിമല്‍ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ കെ ശിഹാബുദ്ദീന്‍, അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി രാജീവന്‍ സ്‌നേഹ,ട്രഷറര്‍ എം പി വിനുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ കെ ജെ ബിനു, കെ എ ബേബി കൊട്ടോടി, രവി കള്ളാര്‍, കെ സി ജസ്റ്റിന്‍ , ശ്രീനി ലൈക്ക് എന്നിവര്‍ നേതൃത്വം നല്കി. റാണിപുരത്തെ വനസംരക്ഷണ -ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, സെക്രട്ടറി ഡി വിമല്‍ രാജ്, മുന്‍ സെക്രട്ടറി എ കെ ശിഹാബുദീന്‍ എന്നിവരെ അസോസിയേഷന്‍ ആദരിച്ചു. ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വെയ്റ്റ് ബിന്നുകളും നല്കി.