രാജപുരം:മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുലിന് അര്‍ഹതയ്ക്കുള്ള അംഗീകാരം. 2023 ഫോറസ്റ്റ് മെഡല്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലായി അര്‍ഹത നേടിയ ഒരേ ഒരാളാണ് പനത്തടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ രാഹുല്‍ ആര്‍.കെ. നായാട്ടുകാര്‍ നിര്‍ഭയം മലയോരത്ത് വിലസിയിരുന്ന സമയത്താണ് പനത്തടി സെക്ഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി രാഹുല്‍ ആര്‍ കെ ചാര്‍ജെടുത്തത്. പലപ്പോഴും നായാട്ട് നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സെക്ഷനില്‍ നിന്നും യാത്ര തിരിക്കുമ്പോഴേക്കും നായാട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടാവും. ഇത് മനസ്സിലാക്കിയാണ് രാഹുല്‍ ഓപ്പറേഷന്‍ പനത്തടി എന്ന രഹസ്യ നീക്കത്തിന് രൂപം നല്‍കിയത്. അക്കാലത്ത് ജീവനക്കാര്‍ തീരെ ഇല്ലാത്ത സാഹചര്യം നിലനിന്നിരുന്നു. എങ്കിലും ഉണ്ടായിരുന്ന ഒന്ന് രണ്ട് ജീവനക്കാരെ കൂട്ടി അതീവ രഹസ്യമായി പനത്തടി സെക്ഷന്റെ വിവിധ ഭാഗങ്ങളില്‍ കാവല്‍ നിന്നു. ഇതിന്റെ ഫലമായി നായാട്ടിനായി കള്ള തോക്കുമായി എത്തിയ ആറോളം സംഘങ്ങളെയാണ് ഇദ്ദേഹം നിരായുധനായി കീഴ്‌പ്പെടുത്തിയത്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് സായുധരായ നായാട്ടുകാര്‍ക്ക് മുന്നില്‍ നിര്‍ഭയം നിന്ന് ചെയ്ത ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടനവധിയാണ്. വലിയ ഓപ്പറേഷനുകളില്‍ എല്ലാവരും പരാജയപ്പെട്ടാലും കള്ളക്കടത്ത് വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഇദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം എടുത്തു പറയേണ്ടതാണ്.ഒരേസമയം നായാട്ടുകാര്‍ക്ക് ഉള്ളില്‍ ഭയവും എന്നാല്‍ നാട്ടുകാര്‍ക്ക് ഉള്ളില്‍ സ്‌നേഹവും ബഹുമാനവും ഉള്ള വനം ഉദ്യോഗസ്ഥനാണ് രാഹുല്‍. ഇതിനു ഉദാഹരണങ്ങളാണ് റാണിപുരം ഓട്ടമല വനസംരക്ഷണ സമിതി സെക്രട്ടറിയായിരുന്ന കാലത്ത് ഇദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍. സെക്രട്ടറിയായിരുന്ന സമയത്താണ് അന്നത്തെ പ്രസിഡന്റ് മധുസൂദനന്‍ റാണിപുരം. സെക്ഷന്‍ ഓഫീസര്‍ പ്രഭാകരന്‍ ,റേഞ്ച് ഓഫീസര്‍ അഷ്‌റഫ് എന്നിവരുടെ ഒപ്പം നിന്ന് റാണിപുരം വൈദ്യുതി എത്തിച്ചതും, അനേകം കാലത്ത് ആവശ്യമായ മഴ നനയാതിരിക്കാന്‍ ഉള്ള റൂഫിംഗ് ഒരുക്കിയതും സൗന്ദര്യവല്‍ക്കരണത്തിന് ആരംഭം കുറിച്ചതിനും മുന്നില്‍ രാഹുലാണ്. തുടര്‍ന്ന് ഓട്ടമല സെക്രട്ടറി ആയിരുന്ന സമയത്ത് സെക്ഷന്‍ ഓഫീസര്‍ സെസപ്പാ, പ്രസിഡന്റ് ബാലകൃഷ്ണന്‍ സമിതി അംഗം കമലാസനന്‍ റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് ഡി. എഫ് ഒ അഷ്‌റഫ് എന്നിവരുടെ സഹകരണത്തോടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും, ലൈബ്രറിക്കും, രോഗികള്‍ക്കും, കോളനിയിലെ കുട്ടികള്‍ക്കും ഇദ്ദേഹം സഹായി ആയിരുന്നു.ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.കഴിഞ്ഞ വേനലില്‍ കാടിനുള്ളില്‍ വന്യജീവികള്‍ക്കും നാട്ടുകാര്‍ക്കും കുടിവെള്ള സ്രോതസ് ഒരുക്കിയത് കേരളത്തിലെ തന്നെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ വാര്‍ത്തയാക്കിയിരുന്നു.കാട്ടുതീ, വന്യമൃഗ ശല്യം തുടങ്ങിയ കാര്യങ്ങളിലും ഇദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 2018ലാണ് വനംവകുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജോലിയില്‍ പ്രവേശിച്ചത് അദ്ദേഹത്തിന്റെ അമ്മ കുമാരി ഗീത , അച്ഛന്‍ റിട്ടേര്‍ഡ് എസ് ഐ രാമചന്ദ്രന്‍ ,ഭാര്യ അപര്‍ണ ,മകന്‍ വേദാന്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പാ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എ പി , ഡി എഫ് ഓ അഷറഫ് കെ എ സി എഫ് മുഹമ്മദ് അന്‍വര്‍, സര്‍പ്പ ജില്ലാ കോര്‍ഡിനേറ്റര്‍ സന്തോഷ് പനയാല്‍ ,റാണിപുരം ഓട്ടമല വനസംരക്ഷണ സമിതി അംഗങ്ങള്‍. പനത്തടി , കള്ളാര്‍ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ആണ് തന്നെ ഇത്തരമൊരു അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് രാഹുല്‍ പറയുന്നു.