രാജപുരം: കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിന് പൂര്‍ണ്ണ പിന്തുണയുമായി, തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. വിദ്യഭ്യാസത്തിന്റെ സമഗ്രതയ്ക്ക് മുന്‍ തൃക്കം നല്‍കിക്കൊണ്ട് ഓരോ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന സ്‌ക്കൂളിന്റെ മികവാര്‍ന്ന ചുവടുവയ്പകളില്‍ ഒന്നാണിത്, ഹൊസ്ദുര്‍ഗ് ബി പി സി ഡോ. കെ വി രാജേഷ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഇ രാജന്‍ അധ്യക്ഷനായി സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ വി.കെ. സൈനുദ്ദീന്‍ സ്വാഗതവും, പ്രിനി ടീച്ചര്‍ നന്ദിയും പറഞ്ഞു. കലാമണ്ഡലം വനജ രാജന്റെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം നടത്തുന്നത്, എസ്.എം.സി. ചെയര്‍മാന്‍ സി.ഷണ്‍മുഖന്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് നാരായണന്‍ കഴക്കോല്‍, മദര്‍ പി.ടി എ . പ്രസിഡണ്ട് പ്രീതി മാളം, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ബി.രാജന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഹേമലത , നൃത്ത പരിശീലക ദിവ്യ പ്രകാശന്‍, ഹൊസ്ദുര്‍ഗ് ബി ആര്‍ സി സി ആര്‍ സി കോഓര്‍ഡിനേറ്റര്‍മാരായ കെ. ശാരിക,യു.വി. സജീഷ്,എച്ച്.എസ്.എസ്. സീനിയര്‍ അസിസ്റ്റന്റ് എ. ധനലക്ഷ്മി, എച്ച് എസ് സീനിയര്‍ അസിസ്റ്റന്റ് എ.കെ. ദൃശ്യ എന്നിവര്‍ സംസാരിച്ചു.