കാസര്‍കോട് ജില്ലക്ക്അഭിമാനമായ നോയല്‍ പി.ജെയിനിനെ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ അനുമോദിച്ചു.

രാജപുരം : കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍കേരളത്തിനെയും ലക്ഷദ്വീപിനെയും പ്രതിനധീകരിച്ച് പങ്കെടുത്ത രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ എന്‍.സി.സി കേഡറ്റ് നോയല്‍ പി ജെയിനിനെ കേരള ജേര്‍ണലിസ്റ്റ്‌സ്യൂണിയന്‍ (കെ ജെ യു) രാജപുരം
മേഖല കമ്മിറ്റി ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി ഉപഹാരം നല്‍കി.
സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍, നൗഷാദ് ചുള്ളിക്കര, ജെയിന്‍ പി. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തീകരിച്ചാണ് നോയല്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പ്രതിനിധിയായി ഡല്‍ഹിയില്‍ എത്തിയത്.
രാജപുരത്തെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും വ്യാപാരിയുമായ ജെയിന്‍ പി വര്‍ഗീസിന്റെയും, ജിസയുടെയും മകനാണ്. സഹോദരങ്ങള്‍ ജോയല്‍, ഷിയോണ.

Leave a Reply

Your email address will not be published. Required fields are marked *