രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും.സെപ്തംബര്‍ 1 ന് രാവിലെ 6.40ന് വികാരി ഫാ. റോജി മുകളേല്‍ കൊടിയേറ്റ് നടത്തും.6.45 ന് ആരാധന ജപമാല ലദീഞ്ഞ് വി. കുര്‍ബാന ഫാ സെബാസ്റ്റ്യന്‍ എസ് ഡി ബി ,9.30 ന് വി. കുര്‍ബാന.2 ന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല, ലദീഞ്ഞ്, വി. കുര്‍ബാന എന്നിവയ്ക്ക് ഫൊറോന വികാരി രാജപുരം വെരി ഫാ ജോസ് അരിച്ചിറ കാര്‍മ്മികത്വം വഹിക്കും.3 ന് വൈകുന്നേരം 4 .30 ന് ആരാധന, ജപമാല, ലദീഞ്ഞ്, വി കുര്‍ബാന ഒടയംഞ്ചാല്‍ ദേവാലയ വികാരി ഫാ ബിജു മാളിയേക്കാന്‍,4 ന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല ലദീഞ്ഞ്, വി കുര്‍ബാന പടിമരുത് വികാരി ഫാ. ജോണ്‍സണ്‍ വേങ്ങപറമ്പിലും കാര്‍മികത്വം വഹിക്കും.5 ന് വൈകുന്നേരം 4.30 ന് ആരാധന ,ജപമാല വി. കുര്‍ബാന കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ വികാരി ഫാ. സനിഷ് കൈയ്യാലക്കകത്ത് 6 ന് വൈകുന്നേരം 4.30 ന് ആരാധന ജപമാല ലദീഞ്ഞ്, വി. കുര്‍ബാന പൂക്കയം പള്ളി വികാരി ഫാ. ജോമോന്‍ കുന്നക്കാട്ട് തടത്തില്‍. 7 ന് വൈകുന്നേരം 4.45 ന് ആരാധന ലദീഞ്ഞ്, വി. കുര്‍ബാന കാഞ്ഞങ്ങാട് പള്ളി വികാരി ഫാ ജോയല്‍ മുകളേന്‍ തുടര്‍ന്ന് ജപമാല പ്രദക്ഷിണം ചുള്ളിക്കര കുരിശു പള്ളിയിലേക്ക്.8 ന് രാവിലെ 8 മണിക്ക് ആരാധന ജപമാല ലദീഞ്ഞ് ആഘോഷ സമൂഹ ബലി എന്നിവയ്ക്ക് ആലുവ സി എം ഐ ആശ്രമത്തിലെ ഫാ ഫിനില്‍ ഈഴാറാത്ത് ,ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സുപ്പീരിയര്‍ ഫാ. സണ്ണി എസ് ഡി ബി നേതൃത്വം നല്‍കും. തുടര്‍ന്ന് തിരുനാള്‍ സന്തേശം ആലപ്പുഴ സി എം ഐ യിലെ ഫാ സനീഷ് മാവേലില്‍ നല്‍കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടക്കും.