പ്രഥമ ചികിത്സ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പെയിന്‍ &പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഐഷാല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് ആശാവര്‍ക്കേഴ്‌സിനും സൊസൈറ്റി വോളന്റിഴ്‌സിനും പ്രഥമ ചികിത്സ ക്ലസ്സ് നല്‍കി. പ്രാഥമിക ചികിത്സ, രോഗി പരിചരണം,രോഗിക്കും കുടുംബങ്ങള്‍ക്കും മാനസിക ബലം നല്‍കല്‍,മെഡിസിന്‍ നല്‍കല്‍, ഹോസ്പിറ്റലില്‍ എത്തിക്കല്‍ എന്നിവയെക്കുറിച്ചെല്ലാം ക്ലാസ്സ് നല്‍കി.പ്രഥമ ചികിത്സ ക്യാമ്പ് കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റല്‍ മാനേജര്‍ മുഹമ്മദ് ഷമീം ഉല്‍ഘാടനം ചെയ്തു. പെയിന്‍ &പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിരാമന്‍ നായര്‍ സി അധ്യക്ഷന്‍ ആയിരുന്നു. പ്രഥമ ചികിത്സ ക്ലാസുകള്‍ക്ക് ഐഷാല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ ശിവരാജ് നേതൃത്വം നല്‍കി.റോബിന്‍ തോമസ്, പൂര്‍ണിമ കെ എന്നിവര്‍ ഡെമോണ്‍സ്ട്രഷന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. സൊസൈറ്റി രക്ഷാധികാരികളായ ശ്രീകണ്ഠന്‍ നായര്‍ എം, ഋൃ പത്മനാഭന്‍ ടി,സൊസൈറ്റി ഹോം കെയര്‍ ലീഡര്‍ ഗോകുലനന്ദന്‍ കെ,സൊസൈറ്റി ട്രെഷറര്‍ സി എ പീറ്റര്‍,ഫിലിപ്പ് ജോസഫ്, പ്രസാദ് എന്‍ വി, സുശീല രാജന്‍, സുശീല ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.പയിന്‍ &പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജോഷിമോന്‍ കെ ടി സ്വാഗതവും ഐഷാല്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാനേജര്‍ അമൃത നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *