കൂട്ടക്കനി ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സംഘാടകസമിതി രൂപീകരണ യോഗം

കൂട്ടക്കനി: ഒരു നാടിന്റെ അക്ഷര വെളിച്ചത്തിന് വിത്തുപാകിയ ഗവ :യു.പി സ്‌കൂള്‍ കൂട്ടക്കനി നൂറിന്റെ നിറവിലാണ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെവിവിധ കലാ, കായിക,സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശതാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കെ. നീലകണ്ഠന്‍ എം.എല്‍.എഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. വി.രാധിക ടബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം. പി.ജയശ്രീ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശാന്ത, രതീഷ് വെള്ളന്തട്ട , പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഷീദ , വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമിനി മണക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. കുഞ്ഞിരാമന്‍, മനോഹരന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്തംഗം സുധഅശോകന്‍,,മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. പുഷ്പ, മുന്‍ പ്രധാനാധ്യാപകരായ കൃഷണന്‍ നായര്‍ തോട്ടത്തില്‍, എ. പവിത്രന്‍,ഇ. വി.പ്രകാശന്‍ ഇ,രാജേഷ് കൂട്ടക്കനി, മുന്‍ പി. ടി. എ പ്രസിഡണ്ടുമാരായ രാമകൃഷ്ണന്‍ കൂട്ടക്കനി, കെ. വി. ഭാസ്‌കരന്‍, എം. ഗംഗാധരന്‍, പി. സി. പ്രഭാകരന്‍, ടി. സുധാകരന്‍, പ്രദീപ് മൂലയടുക്കം, പ്രദീപ് കാട്ടാമ്പള്ളി, കെ.മിനി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. ടി.എ പ്രസിഡണ്ട് എ. സുധാകരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. എസ്.ധനുഷ് നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികള്‍: കെ.കുഞ്ഞിരാമന്‍ മുന്‍ എം. എല്‍. എ (ചെയര്‍മാന്‍),എ. സുധാകരന്‍ (വര്‍ക്കിങ്ങ് ചെയര്‍മാന്‍) ടി. ശൈലജ (ജനറല്‍ കണ്‍വീനര്‍)
എം എസ്.ധനുഷ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *