കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒളിംപിക്‌സ് ദീപശിഖാ പ്രയാണം നടത്തി

രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒളിംപിക്‌സ്‌നോടനുബന്ധിച്ച് ദീപശിഖ തെളിയിച്ച് ദീപശിഖ പ്രയാണവും ഒളിംപിക്‌സ് പ്രതിജ്ഞയും എടുത്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്തംഗം ജോസ് പുതുശ്ശേരി കാലായില്‍ ദീപശിഖ തെളിയിച്ചു. ഹെഡ്മിസ്ട്രസ് വിജി ജോസഫ് ദീപശിഖ കഴിഞ്ഞവര്‍ഷത്തെ സ്റ്റേറ്റ് ജില്ലാ താരങ്ങളായ സാലോ സാബു അലീന സ്റ്റീഫന്‍ ശിവന്യ എന്നിവര്‍ക്ക് കൈമാറി. ഇവരുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തെ അനുസ്മരിച്ച് 70 സ്‌കൂള്‍ കായിക താരങ്ങളെ അണിനിരത്തി ഗാന്ധിജിയുടെ സ്മൃതി മണ്ഡപം ചുറ്റി ടൗണിലൂടെ ദീപപ്രയാണംനടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ ഒളിംപിക്‌സ് പ്രതിജ്ഞ ഏറ്റുചൊല്ലി. സീനിയര്‍ അസിസ്റ്റന്റ് മെറീന , സ്റ്റാഫ് സെക്രട്ടറി സുമതി അധ്യാപകരായ അനില്‍കുമാര്‍, രാജന്‍ ,ബിനോയ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *