കാഞ്ഞങ്ങാട്: നഗരസഭയിലെ അംഗന്‍വാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസമായി എന്ന പരാതിയില്‍ അന്വേഷണം നടത്തി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി. കാഞ്ഞങ്ങാട് നഗരസഭയിലെ 53 അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണ ചെലവിനുള്ള പണമാണ് മുടങ്ങിയത് എന്നതാണ് വാര്‍ത്ത. വാര്‍ത്തയിലെ വാസ്തവം തിരിച്ചറിയാന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചറേയും വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ലയേയും നേരിട്ട് കണ്ട് വിഷയത്തിലെ വസ്തുത സംബന്ധിച്ച് ആരാഞ്ഞു. എന്നാല്‍ ഇത്തരം ഒരു പരാതി നഗരസഭ മുന്പാകെ എത്തിയില്ല എന്ന് നഗരസഭ അദ്ധ്യക്ഷ വ്യക്തമാക്കി. ചില സാങ്കേതിക തകരാറുകള്‍ മൂലം ഉള്ള പ്രശ്‌നങ്ങള്‍ ആണ് ഉള്ളത്. മുന്‍പ് മുട്ടപ്പാല്‍ എന്നിവ വിതരണം ചെയ്ത വിതരണക്കാരുമായുള്ള എഗ്രിമെന്റ് കാലാവധി കഴിയുകയും ഇലക്ഷന്‍ പ്രോട്ടോകോള്‍ നിലനിന്നിരുന്നതിനാല്‍ പുതിയ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി നഗരസഭ തനതു ഫണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഇങ്ങനെ വന്നത്.ഇത് കോഡിനേറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ചില മാറ്റങ്ങളും വന്നു അതാണ് ഫണ്ട് കിട്ടാന്‍ കാലതാമസം വന്നത് ഇത് പരാതി ആയി വന്നില്ല അത് കൊണ്ട് ശ്രദ്ധേയില്‍പെട്ടില്ല ഒരാഴ്ചയ്ക്കകം നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ത്ത് പരിഹാരം ഉണ്ടാക്കും എന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല പ്രസിഡന്റ് മജീദ് അമ്പലത്തറ കോഡിനേറ്റര്‍ ഷോബി ഫിലിപ്പ് സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് എന്നിവരാണ് ഇത് നഗരസഭ ജനപ്രതിനിധികളെ കണ്ടത്. ജീവനക്കാര്‍ സ്വന്തമായി പണമെടുത്താണ് ദൈനംദിന ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.അംഗന്‍വാടികളില്‍ പാല്‍, മുട്ട, പാചക വാതകം, മുളക്, കടുക്, വെളിച്ചെണ്ണ തുടങ്ങിയവ വാങ്ങാനുള്ള പണമാണ് നാലുമാസമായി ലഭിക്കാത്തത്. മാര്‍ച്ചുമുതല്‍ പണം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ചെറിയ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ ഇപ്പോള്‍ പണം സ്വന്തമായെടുത്താണ് സാധനസാമഗ്രികള്‍ വാങ്ങുന്നത്.സാധാരണയായി കടകളില്‍നിന്ന് സാധനങ്ങള്‍ കടം വാങ്ങുകയാണ് പതിവ്. മാസാവസാനം ബില്ല് പാസായി വരുമ്പോഴാണ് ഇവ നല്‍കുന്നത്. എന്നാല്‍ ഫണ്ട് പാസാകാത്തതിനാല്‍ കടകളില്‍നിന്ന് കടം ലഭിക്കുന്നത് നിലച്ചു. ഇതോടെയാണ് സ്വന്തമായി തുക കണ്ടെത്തേണ്ട സ്ഥിതി വന്നത്.ഇനി അതും സാധിക്കാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. അംഗന്‍വാടികളിലെത്തുന്ന കുട്ടികളെ പട്ടിണിക്കിടാന്‍ മനസ്സനുവദിക്കാത്തതിനാല്‍ വീട്ടിലെ ചെലവുപോലും നോക്കാതെ ആണ് ഇവര്‍ പണം മുടക്കുന്നത്. നഗരസഭയോട് പ്രശ്‌നം അവതരിപ്പിച്ചിട്ടും പ്രയോജനം ഉണ്ടായില്ല എന്നതായിരുന്നു പരാതി രേഖാമൂലം ആവശ്യപ്പെട്ടിട്ടും പണം അനുവദിച്ചുനല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.