രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ മാര്‍ച്ച് 11, 12 തിയ്യതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.

രാജപുരം : രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗ ത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തിയ്യതികളില്‍ ദേശീയ സെമിനാര്‍ സംഘ ടിപ്പിക്കും. ”കേരളത്തിന്റെ ധനകാര്യ ഘടന ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാനത്തിന്റെ ധനകാര്യ ഘടനയും വരുമാന ഉറവിടങ്ങളും, കേരളത്തിന്റെ പൊതുകടം കേരളത്തിലെ നികുതി വരുമാന ത്തിന്റെ വളര്‍ച്ചയും, ഘടനയും, കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങ ളുടെ ധനകാര്യ പങ്ക് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരായ ഡോ. രഞ്ജിത്ത് പി.എസ്, അസ്‌കര്‍ സൂര്യ കെ തുടങ്ങിയവര്‍ സംസാരിക്കും, പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ബിജു ജോസഫ്, ഡോ. ജിജികുമാരി ടി, ഡോ. ജോബി തോമസ്, ഡോ. ജസ്റ്റിന്‍ ജോയി തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്കും.

Leave a Reply

Your email address will not be published. Required fields are marked *