മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ 16 വിദ്യാര്‍ഥികള്‍ക്ക് :ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ്

രാജപുരം: മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിന്നും 2023 – 24 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ 16 വിദ്യാര്‍ഥികള്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭാ പുരസ്‌കാരം നേടിയ കോളേജുകളില്‍ ഒന്നായി മാറി രാജപുരം കോളേജ്. അഞ്ജന പി, അക്ഷയ ടി, അര്‍ച്ചന കെ വൈ, ആല്‍ഡിന്‍ സിബി, ഫര്‍സാന ജബീന്‍ സി എസ്, ഫാത്തിമത്ത് ഫമീദ, ഹൃദ്യ എസ്. എ, മരിയ തോമസ്, ആദിത്യ കെ, അനുമോള്‍ തോമസ്, അനുശ്രീ പി.വി, ജോത്സ്യന ജ്യോതീന്ദ്രന്‍, നിഖില്‍ രാജ് ടി, രാഗപ്രിയ പി, സീത എ.വി, സ്‌നേഹ പുല്ലായി കൊടി എന്നിവരാണ് പുരസ്‌കാരം നേടിയവര്‍.

Leave a Reply

Your email address will not be published. Required fields are marked *