വിഴിഞ്ഞം തുറമുഖം: ട്രാന്‍ഷിപ്പ്‌മെന്റിന് പരിഗണന

വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാള്‍ ട്രാന്‍ഷിപ്പ്‌മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം മന്ത്രി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.നിരവധി മന്ത്രിമാര്‍ വിഴിഞ്ഞം പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന അവസരത്തില്‍ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നല്‍കാനുള്ളവര്‍ക്കെല്ലാം അത് നല്‍കും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ട് കേന്ദ്രം നല്‍കാനുണ്ട്. ഈ മാസം തുക നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുറമുഖത്തെത്തുന്ന സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്ന് 1960 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *