കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച മംഗലാപുരം-നാഗര്‍കോവില്‍ അമൃത ഭാരത് എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടെ വിവിധ റെയില്‍വേ സംഘടനകള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ. പ്രശാന്ത് കുമാര്‍ ശ്രീനാഥ്, കൊമേഴ്‌സ്യല്‍ സൂപ്രണ്ട് എ.കെ. അഷ്‌റഫ്, കണ്‍സള്‍ട്ടന്‍സി കമ്മിറ്റി അംഗം പി.എം. നാസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. സതീഷ്, കമ്മിറ്റി അംഗങ്ങളായ സി.പി. ഇബ്രാഹിം, ആഷിക് വെള്ളിക്കോത്ത്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എം. രാജീവ്, റെയില്‍വേ ഡവലപ്‌മെന്റ് ഫോറം കണ്‍വീനര്‍ മോഹനന്‍, ട്രഷറര്‍ സത്താര്‍ ആവിക്കര, കമ്മിറ്റി അംഗം വി.ടി. തോമസ്, ടി.ആര്‍. രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ബോക്കെ നല്‍കി സ്വീകരിക്കുകയും, ട്രെയിന്‍ പൂമാലകൊണ്ട് അലങ്കരിച്ച ശേഷം യാത്രയാക്കുകയും ചെയ്തു.