പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം കാന്‍ഫെഡ് ജില്ലാ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് ജഗദീശന്‍ ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്കുള്ള പുസ്തക വിതരണവും നടന്നു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ.വി.അപ്പു, സെക്രട്ടറി ടി. കെ. പ്രദീപ്കുമാര്‍, പ്രഥമാധ്യാപിക പി. ആശ, എം.പി.ടി.എ.പ്രസിഡന്റ് ഷാന, എസ്.ആര്‍.ജി.കണ്‍വീനര്‍ മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ആസ്വാദനകുറിപ്പ് രചന മത്സരം ജൂലൈ 3 ന് സ്‌കൂളില്‍ നടക്കും.