പൂര്‍വ വിദ്യാര്‍ഥിയെ മുഖ്യാതിഥിയാക്കി വായനദിനാചരണം

പാലക്കുന്ന് : സ്‌കൂളിലെ വായനദിന പരിപാടിയില്‍ മുന്‍ സ്‌കൂള്‍ ലീഡറും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി. എ. പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവുമായ പൂര്‍വ വിദ്യാര്‍ഥി മുഖ്യാതിഥിയായി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം നേതൃത്വം നല്‍കി നടന്ന പരിപാടിയില്‍ സ്‌കൂളില്‍ നിന്ന് പത്താം തരം പൂര്‍ത്തിയാക്കിയ, അവിടെ സ്‌കൂള്‍ ലീഡറുമായിരുന്ന ബി. എല്‍. വിപിന്‍ലാലാണ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത്. കുട്ടികളുമായുള്ള വിജ്ഞാന സംവാദത്തില്‍ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചു. പ്രധാനാധ്യാപിക എല്‍. ഷില്ലി അധ്യക്ഷയായി. വിദ്യാരംഗം കണ്‍വീനര്‍ സുനില്‍ കുമാര്‍, സൗപര്‍ണിക, പാര്‍വതി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി 2022ല്‍ ബി. എ.ഹിസ്റ്ററി പരീക്ഷയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയ ബി. എല്‍. വിപിന്‍ലാല്‍ ബിരുദാനന്തര പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. നിലവില്‍ കാസര്‍കോട് ഡോ. എ.പി. ജെ. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറാണ്. പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് അധ്യാപകനായിരുന്നു. ചരിത്രത്തില്‍ ഗവേഷണം നടത്താനുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹം.പാലക്കുന്ന് അംബിക ലൈബ്രറി ബാല വേദി കോര്‍ഡിനേറ്റര്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *