രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത്, പനത്തടിഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി, കരുണ ചാരിറ്റബിള്‍ സൊസൈറ്റി കോളിച്ചാല്‍ എന്നിവയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ മെട്രോ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച സൗജന്യ മഴക്കാല രോഗ ആയുര്‍വ്വേദ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എന്‍ വിന്‍സെന്റ്, മഞ്ജുഷ സി എന്‍ , വേണുഗോപാല്‍ കെ കെ എന്നിവര്‍ സംസാരിച്ചു. എസ് സദാശിവന്‍ പിള്ള സ്വാഗതവും എ ജെ ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു ഡോ. ഫാത്തിമ തെസ്ലി സി എച്ച്, ഡോ. ജോമി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.