രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍ .പി സ്‌കൂളില്‍ വായനാവാരം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളെ ചങ്ങാതിമാരായി കരുതേണ്ടത് എങ്ങനെയെന്നും രാജപുരം ഹോളി ഫാമിലി ഹൈസ് സ്‌കൂളില്‍ നിന്നും വിരമിച്ച മലയാള വിഭാഗ അദ്ധ്യാപകന്‍ മെത്താനത്ത് എം.ടി ഫിലിപ്പ് കുട്ടികള്‍ക്ക് വിശദമാക്കിക്കൊടുത്തു. വായനാവാരത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. പ്രധാനാദ്ധ്യാപകന്‍ എബ്രാഹം.കെ.ഒ , എസ്. ആര്‍.ജി കണ്‍വീനര്‍ ചൈതന്യ ബേബി എന്നിവര്‍ പ്രസംഗിച്ചു . ഷൈബി എബ്രാഹം, സോണി കുര്യന്‍, ശ്രുതി ബേബി, ഷീജ ജോസ് , ഡോണ്‍ സിജോ ജോ, അനില തോമസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.