പ്രതിയുടെ വീടിനകത്തെ കിടപ്പുമുറിയില്‍ ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 2.930 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം പിടിച്ചെടുത്തത്
രഹസ്യവിവരം കിട്ടി പോലീസ് വീട്ടിലെത്തി; കിടപ്പുമുറിയിലെ ബെഡ്ഷീറ്റിനടിയില്‍ എംഡിഎംഎ ഒളിപ്പിച്ച 24കാരന്‍ പിടിയില്‍!
തൃശൂര്‍ കൈപ്പമംഗലത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രാസലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി മുഹമ്മദ് ഫാഹിസ് (24) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും കൈപ്പമംഗലം പോലീസും ചേര്‍ന്ന് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരിവിരുദ്ധ പരിശോധനയിലാണ് പ്രതി വലയിലായത്.
പ്രതിയുടെ വീടിനകത്തെ കിടപ്പുമുറിയില്‍ ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 2.930 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം പിടിച്ചെടുത്തത്. വിപണിയില്‍ ഇന്റര്‍മീഡിയറ്റ് അളവില്‍പ്പെടുന്ന ലഹരിമരുന്നാണ് കണ്ടെടുത്തത്. ഡാന്‍സാഫ്, നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവിനെതിരെ കേസെടുത്ത് മേല്‍നടപടികള്‍ ആരംഭിച്ചു.