രാജപുരം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി-ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍
കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , ജെ സി ഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നി സംഘടനകളുമായി സഹകരിച്ച് നാളെ രാവിലെ ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും. രാവിലെ 10.30 ന് ഒടയംചാലില്‍ കാസറഗോഡ് ജില്ല പോലീസ് മേധാവി ബിജോയ് പി. ഐ പി എസ് ഉല്‍ഘാടനം ചെയ്യു.