രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കളളാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍,എം.കൃഷ്ണകുമാര്‍,പ്രിന്‍സിപ്പാള്‍ ജോബി ജോസ്, കളളാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം,സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ ബി.അബ്ദുളള,പിടി.എ വൈസ് പ്രസിഡന്റ് സി.കെ ഉമ്മര്‍, അധ്യാപകരായ ഷിനിത്ത് പാട്യം,കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.