രാജപുരം: അട്ടേങ്ങാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു .എസ്എംസി ചെയര്‍മാന്‍ സി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് എ അശോകന്‍, വികസന സമിതി ചെയര്‍മാന്‍ സി ഉണ്ണികൃഷ്ണന്‍, ഹെഡ്മിസ്ട്രസ് പി ബി ജിലി ,പി ഗോപി ,എം രമേശന്‍ പി മോഹനന്‍, കെ നീരജ് തുടങ്ങിയവര്‍ സംസാരിച്ചു പ്രിന്‍സിപ്പാള്‍ പി ശ്യാമളസ്വാഗതവും എം സുധാകരന്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.