രാജപുരം: ഇന്നലെ രാത്രി 8 മണിക്ക് ശക്തമായ മഴയില്‍ കള്ളാര്‍പഞ്ചായത്തിലെ പെരുമ്പള്ളിയിലെ സന്തോഷ്ന്റ വിടിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ മുകള്‍ ഭാഗത്ത് നിര്‍മ്മിച്ച ചെങ്കല്‍ കെട്ട് മുഴുവനായും നിലം പതിച്ചു. കല്ലുംമണ്ണും കൂടി വീടിന് മുകളിലേക്ക് വീണു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും കിടപ്പുമുറി അടക്കം തകരുകയും ചെയ്തു. രാത്രി നേരത്തെ ആയതു കൊണ്ട് ആള്‍ അപായം ഇല്ലാതെ രക്ഷപ്പെട്ടു.
