സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കൂടുതല്‍ ആധുനികമായ സവിശേഷതകളോടെ പരിഷ്‌കരിച്ചു. നിലവിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റിന് പകരമായി https://hseportal.kerala.gov.in എന്ന പുതിയ പോര്‍ട്ടലിലേക്കാണ് സേവനങ്ങള്‍ മാറ്റിയത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി നൂതനമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആധുനികമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്ന വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഈ മാറ്റം നടപ്പിലാക്കിയത്.