പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രം മൂത്ത ഭഗവതിയുടെ നര്‍ത്തകനായി 55 വര്‍ഷം പൂര്‍ത്തിയായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെയും, പൂരക്കളി അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാര ജേതാവ് കുഞ്ഞിക്കോരന്‍
പണിക്കരെയും ജില്ല സംസ്‌ക്കാര ആര്‍ട്ടിസ്റ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ഭാരത് ആദരിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ ആദരിച്ചു. സംസ്‌ക്കാര ആര്‍ട്ടിസ്റ്റ്‌സ് ജില്ല പ്രസിഡന്റ് സുരേഷ് ബേക്കല്‍, ജില്ലാ സെക്രട്ടറി ബെല്‍രാജ് ബേഡകം, സംസ്ഥാന സെക്രട്ടറി കൃഷണകുമാര്‍, ക്ഷേത്ര വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, പാലക്കുന്നില്‍ കുട്ടി, വി വി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.