പാലക്കുന്ന് : അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഉദുമ കണ്ടത്ത് വളപ്പില്‍ കെ. വി. കരുണാകരന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പാലക്കുന്ന്, ഉദുമ പൗരാവലി അനുശോചിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സ്ഥാപക പ്രവര്‍ത്തനകാനും ഒരാളും അതിന്റെ പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ച കരുണാകരന്‍ മാസ്റ്ററെ സമിതിയുടെ നേതൃത്വത്തിലാണ് അനുസ്മരിച്ചത്. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.വി. കുമാരന്‍ ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, അഡ്വ. കെ. പത്മനാഭന്‍, പി.വി. ഭാസ്‌കരന്‍, ബി. ടി. ജയറാം, ശ്രീധരന്‍ പള്ളം, പാലക്കുന്നില്‍ കുട്ടി, ശ്രീജാ പുരുഷോത്തമന്‍, അഡ്വ.കെ.വി. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.