ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തരമായി വീണ്ടും സമ്മേളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംവാദത്തിന് ക്ഷണിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച പരിഹാസങ്ങള്‍ക്കും സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് തരൂര്‍ വ്യക്തമാക്കി. വോട്ടുകൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രക്രിയകളിലെ വീഴ്ചകള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ശശി തരൂര്‍ ഉന്നയിച്ചത്. ഫോം ആറില്‍നിന്ന് എസ്.ഐ.ആര്‍. ഡീ ലിങ്ക് ചെയ്യാനുള്ള തീരുമാനം വലിയ വീഴ്ചയാണെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചട്ടവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൂട്ടത്തോടെ ഫോം ഏഴ് പരാതികള്‍ അനുവദിച്ചത് മൂലം ഏകദേശം 11.3 കോടി ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ തിരുത്തുകയും അര്‍ഹരായ വോട്ടര്‍മാരുടെ നഷ്ടം പരിഹരിക്കുകയും വേണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.