ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; 16 ഒഴിവുകള്‍, നേരിട്ടുള്ള അഭിമുഖം നവംബര്‍ 9 മുതല്‍

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലും താല്‍ക്കാലിക/സ്ഥിര വ്യവസ്ഥകളിലും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലൈന്‍മാന്‍, ഫോട്ടോഗ്രാഫര്‍ കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, വെറ്ററിനറി സര്‍ജന്‍, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ ആകെ 16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ തസ്തികകളിലേക്ക് അവസരമുള്ളത്.

ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 3 അസിസ്റ്റന്റ് ലൈന്‍മാന്‍ ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരും വയര്‍മാന്‍ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പങ്കൈടുക്കാം. 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദിനബത്തയായി 730 രൂപ നിരക്കിലാണ് നിയമനം. നവംബര്‍ 9-ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസില്‍ വെച്ചാണ് ഇതിന്റെ അഭിമുഖം നടക്കുക.ഫോട്ടോഗ്രാഫര്‍ കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ 11 ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയും ഫോട്ടോഗ്രാഫിയില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സ്വന്തമായി ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ ക്യാമറയുമുള്ള 25-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 1,000 രൂപ വേതനം ലഭിക്കുന്ന ഈ തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 10-ന് രാവിലെ 10 മണിക്ക് നടക്കും.
വെറ്ററിനറി സയന്‍സില്‍ ബിരുദവും 3 വര്‍ഷത്തെ പരിചയസമ്പത്തുമുള്ളവര്‍ക്കായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. പ്രതിമാസം 46,230 രൂപ വേതനം ലഭിക്കുന്ന ഈ തസ്തികയുടെ അഭിമുഖം നവംബര്‍ 9-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കൂടാതെ, ങഇഅ അല്ലെങ്കില്‍ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയും 3 വര്‍ഷത്തെ പരിചയസമ്പത്തുമുള്ളവര്‍ക്കായി ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലും ഒരു ഒഴിവുണ്ട്. പ്രതിമാസം 35,000 രൂപ വേതനമുള്ള ഈ തസ്തികയിലേക്ക് ദേവസ്വം ഓഫീസില്‍ നിന്ന് നേരിട്ട് അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച് നവംബര്‍ 21-ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.
ഇതിന് പുറമേ, ഗുരുവായൂര്‍ ദേവസ്വം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് സ്ഥിരനിയമനത്തിനായുള്ള അഭിമുഖം നവംബര്‍ 11, 12, 13 തീയതികളില്‍ തെക്കേനടയിലുള്ള ‘ശ്രീപത്മം’ ദേവസ്വം ഓഫീസില്‍ വെച്ച് നടക്കും. അഭിമുഖത്തിനായുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ദേവസ്വം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *