കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തിയ ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കാലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 20 സ്‌കൂളുകള്‍ മാറ്റുരച്ച പരിപാടിയില്‍ 35 പോയന്റ് നേടിയാണ് ഇത്തവണ കിരീടം സ്വന്തമാക്കിയത്. മൂളിയാര്‍ ബഡ്‌സ് സ്‌കൂള്‍ 32 പോയന്റെ നേടി രണ്ടാം സ്ഥാനവും പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ 29 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി