കാസര്‍ഗോഡ്: തൊഴിലാളികള്‍ക്ക് മാസാ മാസം നല്‍കേണ്ടുന്ന ശമ്പളം പോലും വിതരണം ചെയ്യാത്ത റിലയന്‍സ് ജിയോ നടപടിയില്‍ പ്രതിഷേധിച്ച് യൂണിയന്‍ നടത്തുന്ന സമരം തുടങ്ങി. എല്ലാ ജില്ലയിലും തൊഴിലാളികള്‍ ജിയോ ടവറുകള്‍ ഉള്‍പ്പെടെ ഉപരോധിക്കും. കൂടാതെ ഫൈബര്‍ മേഖലയില്‍ ഉള്‍പ്പെടെ കരാര്‍ തൊഴിലാളികളെ വെച്ച് പണിയെടുപ്പിക്കുന്നതും സൈറ്റുകളില്‍ കയറ്റി വര്‍ക്ക് നടത്തുന്നതും തടയും. യൂണിയനെയും തൊഴിലാളികളെയും വെല്ലുവിളിച്ച് ശമ്പളം പോലും കൊടുക്കാതെ മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റ് തീരുമാനമെങ്കില്‍ നെറ്റ്വര്‍ക്ക് തടസപ്പെട്ടാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ജിയോ മാനേജ്‌മെന്റിനായിരിക്കും എന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉപരോധം വിജയിപ്പിക്കാന്‍ വേണ്ട എല്ലാ ഇടപെടലുകളും യൂണിയന്‍ ഇതിനകം നടത്തി കഴിഞ്ഞു 14 ജില്ലകളിലും തൊഴിലാളി കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തും ബഹുജനകളെ പങ്കെടുപ്പിച്ച് സമര സഹായ സമിതി രൂപീകരിച്ചുമാണ് ഉപരോധം തീര്‍ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ജിയോ നെറ്റ്വര്‍ക്ക് തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട്.