കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3,4 തിയ്യതികളില്‍

രാജപുരം :കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3,4(ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും. ഫെബ്രുവരി 3 ന് രാത്രി 8മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ തുടങ്ങല്‍ തുടര്‍ന്ന്, വിഷ്ണു മൂര്‍ത്തിയുടെ കുളിച്ചു തോറ്റം അരങ്ങിലെത്തും. ശേഷം അന്നദാനം. രാത്രി വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 4 ന് ഉച്ചക്ക് 12മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാടും ഇരു ദേവന്മാരുടെയും കൂടിച്ചേരല്‍. ഉച്ചക്ക് അന്നദാനം. വൈകുന്നേരം വിളക്കിരിയോട് കൂടി കളിയാട്ടത്തിനു സമാപനം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *