രാജപുരം: ലോക തണ്ണീര്‍ത്തട ദിനത്തോട് അനുബന്ധിച്ച് ജി എച്ച് എസ് ഇരിയ ഫോറെസ്ട്രി ക്ലബ്ബിന്റെയും കാസര്‍ഗോഡ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ചെമ്മട്ടം വയല്‍, കാരാട്ട് വയല്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കായി പക്ഷി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. പക്ഷി നിരീക്ഷകന്‍ പി സി രാജീവന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ഉദയ സൂര്യന്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജില്‍ജിത്, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍മാരായ യശോദ, ബിനു, നാരായണ നായ്ക്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ സുജിത്ത്, ലിജോ സെബാസ്റ്റ്യന്‍, ഗിരീഷ് കുമാര്‍, ഫോറസ്റ്റ് ക്ലബ് കണ്‍വീനര്‍ ടി.രാജേഷ് കുമാര്‍, ധനശ്രീ എസ്, ജയ എം.വി എന്നിവര്‍ നേതൃത്വം നല്‍കി.