അയ്യങ്കാവ് കൂലോം തറവാട് പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

അമ്പലത്തറ : അയ്യങ്കാവ് കൂലോം തറവാട് പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കൂലോം തറവാട് പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവിന്റെ അധ്യക്ഷതയില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍ വാഴുന്നോര്‍, അയ്യങ്കാവ് കൂലോം കാരണവര്‍ കുഞ്ഞമ്പു മണിയാണി, ബ്ലോക്ക് മെമ്പര്‍ ഗംഗാധരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍ അയ്യങ്കാവ്, ശ്രീജിത്ത് പറക്കളായി, സുരേഷ് വയമ്പ്, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ബിജെപി സെക്രട്ടറി വിനു ആലത്തിങ്കല്‍, ടി കോരന്‍, പി വി സുരേഷ്, കവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍, ഗംഗാധരന്‍ പേരിയ എന്നിവര്‍ സംസാരിച്ചു.

ഭരണ സമിതി സെക്രട്ടറി പ്രകാശന്‍ അയ്യങ്കാവ് സ്വാഗതവും കുഞ്ഞിരാമന്‍ അയ്യങ്കാവ് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ – ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, ജനറല്‍ കണ്‍വീനര്‍ ശശിധരന്‍ കാടന്മൂല, ട്രെഷറെര്‍ -ശശിന്ദ്രന്‍ കൊമ്പിച്ചടുക്കം, വര്‍ക്കിംഗ് ചെയര്‍മാന്‍ – കുഞ്ഞിരാമന്‍ അയ്യങ്കാവ്, ചീഫ് കോര്‍ഡിനേറ്റര്‍ -ഭാസ്‌കരന്‍ അട്ടേങ്ങാനം, കോര്‍ഡിനേറ്റര്‍ – സഞ്ജയ് കാടന്മൂല

Leave a Reply

Your email address will not be published. Required fields are marked *