റിപ്പബ്ലിക് ദിനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

രാജപുരം: വികസന വിജ്ഞാനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി റിപ്പബ്ലിക് ദിനത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സര സംഘടിപ്പിച്ചു. കോളേജ് അധ്യപകന്‍ കെ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ടി നളിനാഷന്‍ അധ്യക്ഷനായി. താലൂക്ക് വൈസ് പ്രസിഡന്റ് എ കെ രാജേന്ദ്രന്‍, വി എ പുരുഷോത്തമന്‍ എന്നിവര സംസാരിച്ചു. കെ സന്തോഷ്‌കുമാര്‍ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *