രാജപുരം : കേന്ദ്ര ബജറ്റ് കേരളത്തിനെതിരായ കടുത്ത അവഗണനയാണ് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച ബജറ്റ്, ഫെഡറല്‍ തത്വങ്ങളെ തള്ളിപ്പറയുന്നതാണ്. റെയില്‍വേ, ദേശീയപാത, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ എന്നിവയില്‍ കേരളത്തിന് അര്‍ഹമായ വിഹിതം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. കേരളത്തോട് തുടരുന്ന ഈ വിവേചന നയങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യപരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കോണ്‍ഗ്രസ് പോരാടുമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ളകടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ല് നിന്ന് ചുള്ളിക്കരയിലേക്ക് പന്തംകൊളുത്തി പ്രകടനവും ചുള്ളിക്കരയില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരീഷ് പി നായര്‍. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.
യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാംമ്പുഴ, സജി പ്ലച്ചേരി, മധുസൂദനന്‍ റാണിപുരം, എച്ച് വിഘ്‌നേശ്വര ഭട്ട്, വി മാധവന്‍ നായര്‍, പി എ അലി, ടി ജി രാധാകൃഷ്ണന്‍ നായര്‍, വി കെ ബാലകൃഷ്ണന്‍, ബി അബ്ദുള്ള, പ്രസന്നന്‍ ടി പി ,സജി പ്ലച്ചേരി പുറത്ത്, മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍, ബാലകൃഷ്ണന്‍ ബാലൂര്‍, കള്ളാര്‍പഞ്ചായത്ത് പ്രസിഡന്റ് രജിത കെ, പഞ്ചായത്തംഗങ്ങളായ രേഖ സി, ലിറ്റി ജോസ്, ഗിരീഷ് കുമാര്‍ കെ, തുടങ്ങിയവര്‍ സംസാരിച്ചു.